Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ravi Nair

അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രാ​യ റി​പ്പോ​ർ​ട്ട്: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ര​വി നാ​യ​രു​ടെ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രാ​യ അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഹ​മ്മ​ദാ​ബാ​ദ് കോ​ട​തി അ​യ​ച്ച സ​മ​ൻ​സ് ചോ​ദ്യം ചെ​യ്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ര​വി നാ​യ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് സു​പ്രീം​കോ‌​ട​തി. ജ​സ്റ്റി​സു​മാ​രാ​യ ബേ​ല എം. ​ത്രി​വേ​ദി, പ​ങ്ക​ജ് മി​ത്ത​ൽ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ സം​ശ​യാ​സ്പ​ദ​മാ​യ വി​ദേ​ശ ഫ​ണ്ടിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ ര​വി നാ​യ​ർ എ​ഴു​തി​യ റി​പ്പോ​ർ​ട്ടി​നെ​തി​രെ അ​ദാ​നി ഗ്രൂ​പ്പ് ന​ൽ​കി​യ ക്രി​മി​ന​ൽ മാ​ന​ന​ഷ്ട​ക്കേ​സി​ലാ​ണ് ഗു​ജ​റാ​ത്തി​ലെ കോ​ട​തി സ​മ​ൻ​സ് അ​യ​ച്ച​ത്. കേ​സി​ൽ ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​ര​ന് ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​വു​ന്ന​താ​ണെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട് വ​സ്തു​താ​പ​ര​മാ​ണെ​ന്നും ത​ന്നെ വേ​ട്ട​യാ​ടാ​നാ​ണ് അ​ദാ​നി ഗ്രൂ​പ്പ് ശ്ര​മി​ക്കു​ന്ന​തെ​ന്നു​മാ​ണ് ര​വി നാ​യ​ർ വാ​ദി​ച്ച​ത്. എ​ന്നാ​ൽ, ഈ ​ഘ​ട്ട​ത്തി​ൽ കേ​സി​ൽ നേ​രി​ട്ട് ഇ​ട​പെ​ടാ​ൻ സു​പ്രീം​കോ​ട​തി ത​യ്യാ​റാ​യി​ല്ല. ത​ങ്ങ​ളു​ടെ ബി​സി​ന​സ് സാ​മ്രാ​ജ്യ​ത്തെ ത​ക​ർ​ക്കാ​നും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​മു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ര​വി നാ​യ​രു​ടെ റി​പ്പോ​ർ​ട്ടു​ക​ളെ​ന്നാ​ണ് അ​ദാ​നി ഗ്രൂ​പ്പ് ആ​രോ​പി​ക്കു​ന്ന​ത്. കേ​സി​ന്‍റെ തു​ട​ർ​ന്നു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി ര​വി നാ​യ​ർ​ക്ക് ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ടി വ​രും. 

 

 

Latest News

Corehub Up